സി.പി.ഐ നേതാവ് സ്വന്തം പാർട്ടിക്കാരിയെ പീഢിപ്പിച്ച സംഭവത്തിൽ പാർട്ടി തല അന്വേഷണം തുടങ്ങി

Share

മുന്നാർ: ഇടുക്കി ജില്ലയിലെ  മുതിര്‍ന്ന സി.പി.ഐ നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാതി. സിപിഐ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സിപിഐ സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ചിലെ പാര്‍ട്ടി ഓഫീസില്‍വെച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചതയാണ് സിപിഐ മഹിളാസംഘടനാ നേതാവിന്റെ പരാതി.

പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തക വീണ്ടും സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തല അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഐയുടെ വിശദീകരണം.

സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഐ സംസ്ഥാന കൗണ്‍സിലിനും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വീട്ടമ്മ പരാതി നല്‍കി.

പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുവാനും പാര്‍ട്ടിയോട് വീട്ടമ്മ അനുമതി തേടി.സിപിഐ മഹിള സംഘടന വൈസ് പ്രസിഡന്റാണ് സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ മൂന്ന് പേജുള്ള പരാതി നല്‍കിയത്.ലൈംഗിക അതിക്രമമുണ്ടായി എന്ന പരാതി ഉയര്‍ത്തിയതിനാല്‍ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പോലീസില്‍ പരാതിപ്പെടാന്‍ പാര്‍ട്ടി അനുമതി നല്‍കണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.

പാര്‍ട്ടി ജില്ലാ ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി. മുത്തുപാണ്ടി, പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനു മുന്നില്‍ വീട്ടമ്മ മൊഴി നല്‍കി.

സംസ്ഥാന കൗണ്‍സില്‍ അംഗം സ്ഥിരമായി ഫോണില്‍ വിളിക്കുകയും ഓഫീസിലേക്ക് വരാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. ഹൈറേഞ്ചിലെ ഓഫീസില്‍വെച്ച് പീഡന ശ്രമവും മഹിള സംഘം നേതാവും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മക്കെതിരെയുണ്ടായി. ഇതിനു പുറമെ മറ്റൊരു പാര്‍ട്ടി ഓഫിസിനു സമീപത്തുവെച്ചും പീഡനശ്രമം നടന്നു.

ഫോണ്‍ സന്ദേശങ്ങളും ഫോണ്‍ റെക്കോര്‍ഡും വീട്ടമ്മ മുതിര്‍ന്ന നേതാക്കള്‍ക്കു കൈമാറിയിരുന്നു. ലൈംഗിക ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ കഴിഞ്ഞ ദിവസം മുതല്‍ തെളിവെടുപ്പ് ആരംഭിച്ചു.അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രിന്‍സ് മാത്യു, എന്‍. ഗുരുനാഥന്‍, മഹിളാ സംഘം ജില്ലാ സെക്രട്ടറി ജയ മധു എന്നിവര്‍ തെളിവെടുപ്പിന് ഉടുമ്പന്‍ചോല മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *