സി.പി.എം നേതാവ്
എ.വേണുഗോപാലൻ അന്തരിച്ചു

Share

മലപ്പുറം:അരനൂറ്റാണ്ടിലേറെ കാലം പെരിന്തൽമണ്ണയിലെ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അത്തിപ്പറ്റ വേണുഗോപാൽ (എ വേണുഗോപാലൻ, 79) നിര്യാതനായി.

ശനിയാഴ്ച പുലർച്ചെ രണ്ടു മണിയ്‌ക്കാണ് അന്ത്യം. കുറച്ചു മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) സംസ്ഥാന സെക്രട്ടറിയും, സി പി ഐ എം പെരിന്തൽമണ്ണ ഏരിയാ കമ്മറ്റി അംഗവുമാണ്. ദീർഘകാലം ജില്ലാ ബേങ്ക് ജീവനക്കാരുടെ (BEFl)സംസ്ഥാന സെക്രട്ടറിയും, ചുമട്ട് തൊഴിലാളി യൂണിയൻ(സി ഐ ടി യു) പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി, പ്രസിഡൻ്റ്, ജില്ലാ വൈസ് പ്രസിഡൻറ് സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം തുടങ്ങി ട്രേഡ് യൂണിയൻ രംഗത്ത് വിവിധ സംഘടകളുടെ നേതൃത്വത്തിൽപ്രവർത്തിച്ചു.

മലബാർ ദേവസ്വം ബോർഡ് അംഗം, ദേവസ്വം ബിൽ സമിതി അംഗം, പെരിന്തൽമണ്ണ  നഗരസഭവൈസ് ചെയർമാൻ, എഡ് വേർഡ് ക്ലബ്ബ് സെക്രട്ടറി, പ്രസിഡൻറ് തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ പദവിയിൽനിന്നാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.

ഭാര്യ – രാജലക്ഷ്മി. മക്കൾ – നിഷ (മുംബൈ),സൂരജ് (കാനഡ), അഭിലാഷ് (എച്ച്ഡിഎഫ്സി ). മരുമക്കൾ: സുകുമാർ പണിക്കർ (മുബൈ പണിക്കർ ട്രേഡേഴ്സ് ഉടമ), പ്രിയ, ആശ. സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ കോയമ്പത്തൂർ), പത്മിനി (റിട്ട. അധ്യാപിക), നാരായണൻകുട്ടി (റിട്ട. ഐ എസ് ആർ ഒ ഉദ്യോസ്ഥൻ തിരുവനന്തപുരം), മോഹൻദാസ് (റിട്ട. ഹൈക്കോടതി സ്റ്റാഫ്), സതീരത്നം (റിട്ട. അധ്യാപിക മഞ്ചേരി), ഓമന (റിട്ട. അധ്യാപിക), ഉഷ (പെരിന്തൽമണ്ണ) . സി പി ഐ (എം ) സംസ്ഥാന കമ്മറ്റി അംഗം  പി പിവാസുദേവൻ സഹോദരീ ഭർത്താവാണ്.

Leave a Reply

Your email address will not be published. Required fields are marked *