സി.പി.എം ആവശ്യപ്പെട്ടാൽ രാജിവയ്ക്കും: മന്ത്രി ജലീൽ

Share

മലപ്പുറം:സി.പി. എം ആവശ്യപ്പെട്ടാൽ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. നയതന്ത്ര പാഴ്‌സൽ വിവാദത്തിൽ പ്രതികരിച്ച മന്ത്രി കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു.

കൗൺസിൽ ജനറലുമായി ഞാൻ പരിചയപ്പെടുന്നത് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം താൻ നിലനിലനിർത്തിയിരുന്നു. 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികൾ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *