സാമ്പത്തികസംവരണത്തിന് ഹൈക്കോടതി സ്റ്റേയില്ല

Share

കൊച്ചി:മുന്നോക്കസംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പിലാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റീസ് എസ് മണികുമാറും, ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് ഫയലിൽ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു.

മുന്നാക്ക വിഭാഗങ്ങളിൽസാമ്പത്തീകമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  കോഴിക്കോട് പുതുപ്പാടി സ്വദേശി പി കെ നജീം ആണ് കോടതിയെ സമീപിച്ചത്. സാമ്പത്തീക സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലന്നും സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണന്നുമാണ് ഹർജിയിലെ ആരോപണം.

പൊതു വിഭാഗത്തിൽസാമ്പത്തീകമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടത്ര പഠനം നടത്താതെയാണ് ഉത്തരവെന്നും ഹർജിയിൽരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *