സമ്മതപത്രത്തിലും ആൾമാറാട്ടം: അഭിജിത്ത് കൂടുതൽ കുരുക്കിലേക്ക്

Share

കോട്ടയം:കെ.എം അഭിജിത്ത് ആരോഗ്യവകുപ്പിന് നല്‍കിയ സമ്മത പത്രത്തിലും ആള്‍മാറാട്ടം നടത്തിയെന്ന് ആരോപണം. അഭി എം കെ എന്ന പേരിലുള്ള സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്ത് പുറത്ത് വിട്ടു. എന്നാല്‍ താന്‍ ഇങ്ങനെ ഒരു സമ്മത പത്രത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.കൊവിഡ് പോസിറ്റീവായ ശേഷം വീട്ടില്‍ ക്വാറന്‍റയിനില്‍ ഇരിക്കാന്‍ സമ്മതമറിയിച്ച് അഭി എം.കെ എന്ന പേരില്‍ ഒപ്പിട്ട സമ്മത പത്രമാണ് പോത്തന്‍ കോട് പഞ്ചായത്ത് പുറത്ത് വിട്ടിരിക്കുന്നത്.

ഗോകുലം മെഡിക്കല്‍ കോളജിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ റഫര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് പോകാന്‍
സമ്മതമെന്നാണ് സമ്മതപത്രം. അഭി എം.കെ എന്ന പേരില്‍ ഒപ്പുമിട്ടിട്ടുണ്ട്. അഭി എം കെ എന്ന പേരിലായിരുന്നു കെ.എം അഭിജിത്ത് പരിശോധന നടത്തിയതും.

ഇത് ചൂണ്ടിക്കാട്ടിയാണ് സമ്മത പത്രത്തിലും ആള്‍മാറാട്ടം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണം അഭിജിത്ത് നിഷേധിച്ചു. താനോ തന്‍റെ സഹപ്രവര്‍ത്തകന്‍ ബാഹുലോ ഇത്തരമൊരു സമ്മത പത്രം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്‍റെയോ ബാഹുലിന്‍റെയും കയ്യക്ഷരം ഇതല്ല. സമ്മത പത്രം വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അഭിജിത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *