സനൂപ് വധക്കേസിലെ പ്രതികൾക്ക് മയക്കുമരുന്ന് മാഫിയാ ബന്ധമെന്ന് പൊലിസ്

Share

തൃശുർ:സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ  പ്രതികളെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരെന്ന് പൊലിസ്: കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ബിജെപി, ആര്‍എസ്എസ്, ബജ്രംഗ്ദള്‍ സജീവ പ്രവര്‍ത്തകരും മയക്കുമരുന്ന് മാഫിയാ സംഘാംഗങ്ങളുമാണ്.

പ്രതികളില്‍ അരണംകോട്ട് വീട്ടില്‍ അഭയ്ജിത്, മരിയോന്‍ എന്ന കരിമ്പനയ്ക്കല്‍ സതീഷ്, ആവേന്‍ വീട്ടില്‍ ശ്രീരാഗ് എന്നിവര്‍ എല്ലാവരും സജീവ ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകരാണ്. ചിറ്റിലങ്ങാട് തറയില്‍ നന്ദനന്‍ സജീവ ബജ്രംഗ്ദള്‍ നേതാവാണ്. നേരത്തേ കോണ്‍ഗ്രസുകാരനായിരുന്നു.

ഇവരുടെ മയക്കുമരുന്ന്- മാഫിയാ പ്രവര്‍ത്തനത്തിന് ഒത്താശ നല്‍കിയിരുന്നത് സംഘപരിവാറായിരുന്നു. നന്ദനന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കേസുകള്‍ നിലനില്‍ക്കേ വിദേശത്തേക്ക് കടന്നു.

അടുത്തിടെ  നാട്ടിലെത്തി വീണ്ടും സംഘപരിവാറില്‍ സജീവമായി.ഇയാളുടെ നേതൃത്വത്തിലാണ് പ്രദേശത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമക്കുന്നത്. ഇത് തടയാന്‍ മുതിരുന്നവരെ ആക്രമിക്കുക പതിവ്. ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കൊലപാതകം.

Leave a Reply

Your email address will not be published. Required fields are marked *