സഞ്ജു വിന്റെ മികവിൽ ധോണിപ്പട വീണു, അഭിനന്ദനവുമായി കായിക മന്ത്രിയു

Share

ഷാർജ: ദേവദത്തിനു ശേഷം മറ്റൊരു മലയാളി താരം കൂടിയ സഞ്ജു സാംസവും തകർത്താടി.ഇതോടെ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആദ്യ കളിയിൽ തകർപ്പൻ ജയം നേടി.ചെന്നൈയെ 16 റൺസിനാണ് രാജസ്ഥാൻ കീഴടക്കിയത്. 217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിംഗ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു.

ഫാഫ് ഡുപ്ലെസി (72), ഷെയ്‌ൻ വാട്‌സൻ (33) എന്നിവർ മാത്രമാണ് ചെന്നൈയ്ക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചതെങ്കിലും ഇരുവർക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 29 റൺസെടുത്ത ധോണി അവസാന ഓവറിൽ മനോഹരമായ മൂന്നു സിക്സറുകളും പറത്തി. 
മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ വിജയ ശിൽപി. ക്രീസിനു പിന്നിൽ രണ്ടു മികച്ച സ്റ്റംപിങും രണ്ടും ക്യാച്ചും അദ്ദേഹം നേടി. നേരത്തേ, ബാറ്റിംഗിൽ 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

19 പന്തിൽനിന്നാണ് സഞ്ജു അർധസെഞ്ചുറിയും തികച്ചത്. സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ഒമ്പതു സിക്സറുകളാണ് പിറന്നത്. കാപ്റ്റൻ സ്റ്റീവ് സ്മിത്ത് 69 റൺസെടുത്തു. അവസാന ഓവറിൽ ജോഫ്ര ആർച്ചർ നടത്തിയ കൂറ്റനടികളാണ് രാജസ്ഥാന്‍റെ സ്കോർ 200 കടത്തിയത്.

ബാറ്റിംഗിനിറങ്ങിയപ്പോൾ 32 പന്തിൽ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നൽ സ്റ്റംപിംഗുകളും രണ്ട് തകർപ്പൻ ക്യാച്ചുകളുമായി തിളങ്ങി. 

സഞ്ജുവിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ആദ്യജയം കുറിച്ചു.

ഐ​പി​എ​ല്ലി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ന്നു​ന്ന ജ​യമാണ് കേരളത്തിന്റെ  താരത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.. ഈ ​വി​ജ​യ​ത്തി​ൽ സ​ഞ്ജു​വി​നെ അ​ഭി​ന​ന്ദി​ച്ച് കേ​ര​ള കാ​യി​ക വ​കു​പ്പ് മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ എ​ത്തി. ഫേ​സ്ബു​ക്കി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്. സ​ഞ്ജു​വി​ന്‍റെ മി​ക​വി​ൽ രാ​ജ​സ്ഥാ​ൻ. 16 റ​ണ്‍ ജ​യം എ​ന്നാ​ണ് പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത്. മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് അ​ടി​യി​ൽ കാ​യി​ക പ്രേ​മി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ​ഞ്ജു​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *