സജ്ജുവിന് മുൻപിൽ മുംബെ മുട്ടുമടക്കി

Share

ഷാർജ:ബെൻ സ്‌റ്റോക്‌സിനും സഞ്ജു സാംസണും മുമ്പിൽ മുംബൈ ഇന്ത്യൻസ്‌ കീഴടങ്ങി. സെഞ്ചുറി നേടിയ സ്‌റ്റോക്‌സിന്റെയും (60 പന്തിൽ 107*) ഐപിഎലിലെ 13–-ാം അർധസെഞ്ചുറി കുറിച്ച സഞ്ജുവിന്റെയും (31 പന്തിൽ 54*) ഉശിരൻ ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ്‌ മുംബൈ ഇന്ത്യൻസിനെ കീഴടക്കി. മുംബൈ ഉയർത്തിയ 196 റൺ വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. എട്ട്‌ വിക്കറ്റ്‌ ജയം. മൂന്നാംവിക്കറ്റിൽ ഇരുവരും 152 റൺ കൂട്ടിച്ചേർത്തു. സ്‌കോർ: മുംബൈ 5–-195, രാജസ്ഥാൻ 2–196 (18.2)-. ജയത്തോടെ പ്ലേ ഓഫ്‌ സാധ്യത സജീവമാക്കി രാജസ്ഥാൻ.

ലീഗിന്റെ തുടക്കം മികവു കാട്ടിയ സഞ്ജു പിന്നീട്‌ മങ്ങിയിരുന്നു. എന്നാൽ, മുംബൈക്കെതിരെ ഉജ്വലമായി മലയാളിതാരം ബാറ്റ്‌ വീശി. മൂന്ന്‌ സിക്‌സറും നാല്‌ ബൗണ്ടറിയും നേടി. സ്‌റ്റോക്‌സാകട്ടെ മൂന്ന്‌ സിക്‌സറും 14 ബൗണ്ടറിയും പറത്തി. ഹാർദിക്‌ പാണ്ഡ്യയാണ്‌ (21 പന്തിൽ 60*) മുംബൈക്ക്‌ മികച്ച സ്‌കോർ ഒരുക്കിയത്‌.മറ്റ്‌ കളികളിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സും കിങ്‌സ്‌ ഇലവൻ പഞ്ചാബും മുന്നേറി. കൊൽക്കത്ത ഡൽഹിയെ 59 റണ്ണിന്‌ വീഴ്‌ത്തി. പഞ്ചാബാകട്ടെ, ഹൈദരാബാദിനെ 12 റണ്ണിന്‌ മറികടന്നു. ചെന്നൈ സൂപ്പർ കിങ്‌സ്‌,‌ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *