സംസ്ഥാനത്ത് 7789 പേര്‍ക്ക് കൊവിഡ്

Share

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 6486 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 128 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 23 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 94517 പേരാണ്. 50154 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

7082 പേരാണ് രോഗമുക്തരായത്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ. കോഴിക്കോട്ട് 1246. എറണാകുളത്ത് 1209.

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്!തത് 3,10,140 കേസുകളാണ്. 93,837 ആക്ടീവ് കേസുകളുണ്ട്. 2,15,149 പേര്‍ രോഗമുക്തി നേടി. 1067 പേര്‍ മരിച്ചു. കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തുണ്ട്. ദേശീയ ശരാശരി 6974 ആണ്.

ടെസ്റ്റുകള്‍ നമ്മള്‍ കൂട്ടി. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ 1,07,820 ആണ്. ഇന്ത്യയില്‍ അത് 86,792 മാത്രമാണ്. രോഗവ്യാപനം കൂടിയെങ്കിലും മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ വളരെ കുറവാണ്. ദേശീയതലത്തില്‍ മരണനിരക്ക് 1.6 ശതമാനമാണ്. കേരളത്തില്‍ 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് 10 ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിലത് 31 മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *