സംസ്ഥാനത്ത് 7482 പേര്‍ക്ക് കൂടി കൊവിഡ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 93,291 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *