കൊച്ചി:സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
26 മരണങ്ങൾ ഇന്ന് സംസ്ഥാനത്തുണ്ടായി5935 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 61388 സാമ്പിള്‍ പരിശോധിച്ചു.
കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. രോഗം കുറയുകയാണോ എന്ന തോന്നൽ ഉണ്ടായേക്കാം.
എന്നാൽ അത് അങ്ങനെ അല്ല . മുൻകരുതലുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ല. ഒരിക്കൽ ഉച്ഛസ്ഥായിലെത്തിയ ശേഷം ആദ്യത്തേക്കാൾ മോശമായ അവസ്ഥയിൽ പടര്‍ന്ന് പിടിക്കുന്ന അവസ്ഥ പൊതുവിലുണ്ട്.