സംസ്ഥാനത്ത് നടക്കുന്നത് ഖുർ ആൻ വിരുദ്ധ സമരമാണെന്ന് ആരും പറഞ്ഞിട്ടില്ല: കാനം

Share

 തൃശൂർ: സംസ്ഥാനത്ത് ഖുർ ആൻ വിരുദ്ധ സമരമാണെന്ന് എൽ.ഡി.എഫ് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രൻ.ബിജെപി അധികാരത്തിൽ വന്നശേഷം സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നത്‌ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചാണെന്നും അത്തരം നീക്കമാണ്‌ കേരളത്തിൽ നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ ആരോപിച്ചു.

കേന്ദ്രത്തിന്റെ ഈ നീക്കം ഏറ്റവും അനുഭവിച്ച കോൺഗ്രസ്‌, കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ബിജെപിയുമായി കൂട്ടുചേർന്നു. ഖുർആൻ വിരുദ്ധ സമരമെന്നെ്‌ സിപി എം ആരോപിച്ചിട്ടില്ല. അത്‌ മാധ്യമങ്ങളുടെ വ്യാഖാനമാണ്‌. ഖുർആൻ കൊണ്ടുവരുന്നത്‌ ഇത്ര വലിയ കുഴപ്പമാണോ എന്നാണ്‌ ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്‌. മന്ത്രി കെ ടി ജലീൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *