സംസ്ഥാനത്ത് കൊ വിഡ് പോസറ്റീവ് നിരക്കുകൾ കൂടുന്നു

Share

കൊച്ചി:സംസ്ഥാനത്തിന് ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാകുന്നതോടെ രോഗവ്യാപനം കൂടുമോയെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആശങ്ക.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പിടിച്ചു നിര്‍ത്തുന്നതിനായിരുന്നു കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് ശ്രമിച്ചത്. ആഗസ്ത് മാസം മുതല്‍ നിരക്ക് ഉയരാന്‍ തുടങ്ങി. സെപ്തംബറിലത് പത്തിന് മുകളിലേക്ക് എത്തി. ഒക്ടോബര്‍ 13ന് 18.16 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെ തുടര്‍ന്നാല്‍ മരണനിരക്കും പിടിച്ച് നിര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശ്വാസം നല്‍കുന്നതാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല. ഷേക്ക് ഹാന്‍ഡ് ഒഴിവാക്കണം, മാസ്ക് താഴ്ത്തരുത് തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *