സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്: ഗുരുതരാവസ്ഥയെന്ന് മുഖ്യമന്ത്രി, 19 മരണം

Share

സംസ്ഥാനത്ത് വീണ്ടും നാലായിരം കടന്ന് കൊവിഡ് കേസുകള്‍. ഇന്ന് 4125 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തിരുവനന്തപുരത്താണ് സ്ഥിതി രൂക്ഷമെന്നും മുഖ്യമന്ത്രി അറിയിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 87 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 38,574 സാംപിളുകളാണ് പരിശോധിച്ചത്.

412 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3007 പേര്‍ രോഗമുക്തരായി. നിലവില്‍ 40,382 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *