സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വികസന പാതയിൽ : റവന്യൂമന്ത്രി കെ രാജൻ

Share

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോകോത്തര നിലവാരമുള്ള ആരോഗ്യ സംരക്ഷണം സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ഒരുക്കാനാകുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആധുനികമായ എല്ലാ ചികിത്സാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ഒരുക്കാൻ സർക്കാരിന് സാധിച്ചു. ഈ നൂതന സജ്ജീകരണങ്ങൾ കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് കരുത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.  സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിച്ചിരിക്കുന്നത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്. ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെയാണ് സായാഹ്ന ഒ.പി. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്  സാവിത്രി സദാനന്ദൻ, എഫ് എച്ച് സി വാണിയമ്പാറ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിത, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഇ ടി ജലജൻ, മെമ്പർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *