സംസ്ഥാനത്തെ റേഷൻ കടകളിൽ സമയമാറ്റം

Share

കണ്ണൂര്‍: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചക്ക് ശേഷം മൂന്ന് മുതല്‍ രാത്രി ഏഴ് വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തുടക്കമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 88.42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, എന്നിവ അടക്കം എട്ടിനം സാധനങ്ങള്‍ കിറ്റില്‍ ഉണ്ടാകും.

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യകിറ്റിന് ആയിരം കോടി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പുറമേയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റുകള്‍ നല്‍കിയിരുന്നു. പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടം ഉണ്ടാക്കി.

പ്രകടന പത്രികയില്‍ ഇല്ലാത്ത പുതിയ പദ്ധതികള്‍ നടപ്പാക്കി. റേഷന്‍കട വഴിയുള്ള വിതരണത്തില്‍ അഴിമതി അവസാനിച്ചെന്നും ജനങ്ങള്‍ക്ക് പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *