സംസ്ഥാനത്തെ അനധ്യാപക നിയമനം പബ്ളിക്ക് സർവീസ് കമ്മിഷന് വിട്ടു

Share

കൊച്ചി: കേരളത്തിലെ  മുഴുവൻ സർവകലാശാലകളിലെയും അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം ഇനി പിഎസ്‌സി വഴി മാത്രം നടക്കും.ഇതോടെ 16 തസ്തികയിലേക്കുള്ള നിയമനമാണ്‌ പിഎസ്‌സി നടത്തുക. വ്യത്യസ്ത സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടുകൾ, തസ്തിക, തസ്തികകളുടെ പേരുകൾ, ശമ്പള സ്കെയിൽ, യോഗ്യത എന്നിവയെല്ലാം ക്രോഡീകരിക്കുന്നത്‌ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കൗൺസിൽ പിഎസ്‌സിക്ക്‌ സമർപ്പിച്ച ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ചാണ്‌ സർക്കാർ ഉത്തരവിറക്കിയത്‌.

പ്രോഗ്രാമർ, സിസ്റ്റം മാനേജർ, ബസ്‌ കണ്ടക്‌ടർ, എൻഎസ്എസ് പ്രോഗ്രാം കോ–-ഓർഡിനേറ്റർ, സെക്യൂരിറ്റി ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, പമ്പ്‌ ഓപ്പറേറ്റർ, പിആർഒ, അസിസ്റ്റന്റ് എൻജിനിയർ, ഓവർസിയർ ഗ്രേഡ്‌  2,  ലാസ്‌റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌, യൂണിവേഴ്സിറ്റി ലൈബ്രേറിയൻ, സിസ്റ്റം അനലിസ്റ്റ്,  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്‌  2, യൂണിവേഴ്സിറ്റി എൻജിനിയർ തസ്തികകളിലെ നിയമനമാണ്‌ ‌ പിഎസ്‌സിക്ക്‌ വിട്ടത്‌.

അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്കുമാത്രം 2016ലെ എക്സിക്യൂട്ടീവ് ഉത്തരവ്‌ പ്രകാരം പിഎസ്‌സി നിയമനം നടത്തിയിരുന്നു. എന്നാൽ, മറ്റ് അനധ്യാപക തസ്തികകളിലേക്ക്‌ ചട്ടത്തിന്റെ

Leave a Reply

Your email address will not be published. Required fields are marked *