സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളെ തകർക്കാൻ ശ്രമം: സി.പി.എം

Share

കൊച്ചി:സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകര്‍ക്കുന്നതിന്‌ വേണ്ടി വിവിധ കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സിബിഐ, എന്‍ഐഎ, കസ്റ്റംസ്‌ ഏറ്റവും അവസാനം സിഎജിയും ശ്രമിക്കുകയാണ്‌. സ്വര്‍ണ്ണ കള്ളക്കടത്ത്‌ അന്വേഷിക്കുന്നതിന്‌ വന്ന ഏജന്‍സികള്‍ ആ ചുമതല നിര്‍വ്വഹിക്കുന്നതിനപ്പുറം എല്ലാ വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്‌. കെ ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ്‌ പാര്‍ക്ക്‌, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ കിഫ്‌ബി വഴി വായ്‌പ എടുക്കുന്നത്‌ തന്നെ നിയമ വിരുദ്ധമാണെന്നുള്ള സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടിന്റെ വ്യാഖ്യാനം.

കിഫ്‌ബി വിദേശത്ത്‌ നിന്ന്‌ വായ്‌പ എടുത്തത്‌ ഭരണഘടനാ വിരുദ്ധമെന്ന്‌ വിധിക്കാന്‍ ആര്‍എസ്‌എസ്സും ബിജെപിയും നയിക്കുന്ന സ്വദേശി ജാഗരണ്‍ മഞ്ചാണ്‌ മുന്നോട്ടു വന്നത്‌. അവരെ സഹായിക്കുന്നത്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയാണ്‌. സിഎജി ആവട്ടെ ഒരു പടികൂടി കടന്നു കിഫ്‌ബിയുടെ എല്ലാ വായ്‌പകളും ഭരണ ഘടന വിരുദ്ധമെന്ന വ്യാഖ്യാനത്തില്‍ എത്തിയിരിക്കുകയാണ്‌. ഈ കേസില്‍ സിഎജിയെ കക്ഷി ചേര്‍ത്തിട്ടുമുണ്ട്‌. കിഫ്‌ബി കേരളത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പദ്ധതികളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും, ബിജെപി യുമായി ഒരു അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികള്‍ കമ്പോളത്തില്‍ നിന്ന്‌ വായ്‌പയെടുക്കാന്‍ ഇതുവരെ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കാനാണ്‌ ശ്രമമെന്നും സി.പി.എം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *