സംഘികളുടെ വിരോധം ശബരിമല എന്ന സുവര്‍ണ്ണാവസരം ഞാനടക്കം കുറച്ചു പീറ പെണ്ണുങ്ങള്‍ വന്നു പൊളിച്ചതിനാലാണ്: രഹ്ന ഫാത്തിമ

Share

സോഷ്യല്‍മീഡിയ വഴി നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികളെ ഇതില്‍ പങ്കുചേര്‍ക്കുകയും ചെയ്ത രഹ്ന ഫാത്തിമ ബുദ്ധിമുട്ടിയത് ചെറുതായൊന്നുമല്ല. ജോലിയില്‍ നിന്നും എന്തിന് താമസസ്ഥലത്തുനിന്നു വരെ ഇറങ്ങേണ്ടിവന്നു. ആരും വാടക വീട് തരുന്നില്ലെന്ന വാര്‍ത്തയായിരുന്നു പ്രചരിച്ചത്. എന്നാല്‍, തനിക്ക് വാടക വീട് തരാന്‍ ഒരുപാട് പേരുണ്ടെന്നും നിങ്ങള്‍ വിഷമിക്കേണ്ടെന്നും രഹ്ന ഫാത്തിമ പരിഹസിക്കുന്നു.

വാടക വീട് കിട്ടിയോ എന്ന് പരിഹാസരൂപേണ തന്നോട് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ടെന്നും അവര്‍ക്കുള്ള മറുപടിയാണിതെന്നും പറഞ്ഞാണ് രഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

സംഘികളുടെ വിഷയം ദേശീയ തലത്തില്‍ തന്നെ അവര്‍ അയോധ്യ പോലെ ഉയര്‍ത്തി കൊണ്ട് വരാന്‍ ശ്രമിച്ച ശബരിമല എന്ന സുവര്‍ണ്ണാവസരം അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറച്ചു പീറ പെണ്ണുങ്ങള്‍’ വന്നു പൊളിച്ചു കൊടുത്തതില്‍ ഉള്ള കലിപ്പ് തീര്‍ക്കുക എന്നാണ്. അല്ലാതെ അയ്യപ്പനും കോശിയും ഒന്നും അവരുടെ സീനേ അല്ലെന്നും രഹ്ന കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *