ഷി ഗെല്ല പടരുന്നു: ഒരു മരണം റിപ്പോർട്ട് ചെയ്തു

Share

കോഴിക്കോട്::ജില്ലയിൽ നാലു പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.  മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയിലെ  25 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്‌. 

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഷിഗെല്ല പടരാം. കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ.

രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പ്രദേശത്തുനിന്ന്‌ വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കയച്ചു. പ്രദേശം ആരോഗ്യ വകുപ്പ്‌ ഉന്നത സംഘം സന്ദർശിച്ചു . 

വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *