ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

Share

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിൽ. ഇഡിയുടെയും കസ്റ്റംസിന്‍റെയും കേസിൽ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 
കോടതി വിധി വന്ന് മിനിട്ടുകൾക്കുള്ളിലാണ് ഇഡി, ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെ ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

കസ്റ്റഡിയിലെടുത്തതറിയിച്ച് ഇഡി ഉദ്യോഗസ്ഥർ ശിവസങ്കറിന് ആശുപത്രിലെത്തി സമൻസ് കൈമാറി. തുടർന്ന് അദ്ദേഹത്തെ ഇഡിയുടെ വാഹനത്തിൽ കൊച്ചിയിലെ ഓഫീസിലേക്കു കൊണ്ടുപോകുയാണ്.

കൃത്യമായ നിയമനടപടികളിലൂടെ ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *