ശിവശങ്കറിൻ്റെ സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെൻ്റ് നീക്കം തുടങ്ങി

Share

കൊച്ചി:ശിവശങ്കറിന്‍റെ സ്വത്ത് മരവിപ്പിക്കാന്‍ ഇ.ഡി നീക്കം ആരംഭിച്ചു. ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇ.ഡിയുടെ നീക്കം. ബാങ്ക് അക്കൌണ്ടടക്കം എല്ലാ സ്വത്തുകളും മരവിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇ.ഡിയുടെ പല ചോദ്യങ്ങളോടും ശിവശങ്കര്‍ മുഖം തിരിക്കുകയാണെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും ശിവശങ്കരന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡിയുള്ളത്. ഇക്കാര്യത്തില്‍ മൊഴികളും ലഭിച്ചിട്ടുണ്ട്. സ്വപ്ന അക്കൌണ്ടില്‍ ഇട്ട പണം ഇതാണോ എന്നതാണ് ഇനി അറിയേണ്ടത്. കൂടാതെ സ്വര്‍ണക്കടത്തിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണം. എന്നാല്‍ ഇതുവരെ വരവില്‍ കവിഞ്ഞ ഒരു സ്വത്തും കണ്ടെത്താനായിട്ടില്ല. മറ്റാരുടെയെങ്കിലും പേരിലേക്ക് സ്വത്ത് മാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *