ശിവശങ്കരൻ്റെ അറസ്റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് ചെന്നിത്തല

Share

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ചാംപ്രതിയായി അറസ്റ്റ് ചെയ്തതോടെ അന്വഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്നും മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറിന്റെ അറസ്റ്റോടു കൂടി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. നിയമപരമായും ധാര്‍മ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. ജനവികാരം മാനിച്ച് രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *