ശബരിമലയിൽ ആരോഗ്യ സേവനവുമായി ആരോഗ്യ വകുപ്പ്

Share

പത്തനംതിട്ട:ശബരിമല തീർഥാടനകാലത്ത്‌ മികച്ച ആരോഗ്യസേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ്‌ കർമപദ്ധതി ആവിഷ്‌കരിച്ചു. തീർത്ഥാടനത്തിനെത്തുന്ന മുഴുവൻ പേർക്കും കോവിഡ്‌ ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കും സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കി.

ഇതര സംസ്ഥനങ്ങളിൽനിന്നുള്ളവർക്കും എല്ലാ രോഗങ്ങൾക്കു ചികിത്സ സൗജന്യമായിരിക്കും. ഇതിനായി വിവിധ ജില്ലകളിൽനിന്ന്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യചികിത്സാ സേവനത്തിന്‌ വിന്യസിച്ചു. അസിസ്റ്റന്റ് സർജൻമാർക്ക് പുറമേ കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.

ആരോഗ്യവകുപ്പിൽനിന്ന് 1000 ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒരാഴ്ചയും മറ്റ് ജീവനക്കാർ 15 ദിവസം വീതവും സേവനത്തിനുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *