വൻ മദ്യ ശേഖരവുമായി ഹോട്ടൽ ഉടമ പിടിയിൽ

Share

കാസര്‍കോട്: ഡ്രൈഡേയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടത്തി വന്ന ഹോട്ടല്‍ ഉടമ അറസ്റ്റിലായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപം കറന്തക്കാട്ടെ ശ്രീകൃഷ്ണ ഹോട്ടല്‍ ഉടമ അനില്‍കുമാര്‍ (30) ആണ് അറസ്റ്റിലായത്. 

ഡ്രൈഡേയായ ഇന്ന് രാവിലെ ഒമ്പതോടെ ഇന്‍സ്‌പെക്ടര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ടിയില്‍ ഹോട്ടലില്‍ എത്തിയ പോലിസ് സംഘമാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ ചാക്കില്‍ സൂക്ഷിച്ച 180 മില്ലിയുടെ 120 പാക്കറ്റ് കര്‍ണാടക വിസ്‌കിയും സമീപത്ത് ഉപയോഗ ശൂന്യമായ ഫ്രിഡ്ജില്‍ ഐസ് ഇട്ട് സൂക്ഷിച്ച 32 കുപ്പി ബിയറുമാണ് പിടികൂടിയത്. മിനി ബാര്‍ പോലെയാണ് ഇവിടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് മദ്യവില്‍പന നടക്കുന്നതെന്ന് പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ഇന്ന് ഡ്രൈഡേ ആയതിനാല്‍ കൂടുതല്‍ മദ്യം എത്തിച്ചതായും അറിഞ്ഞതോടെയാണ് പോലിസ് മഫ്ടിയില്‍ ഹോട്ടലിലെത്തിയത്.  അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലിസ് ഇന്‍സ്‌പെക്ടര്‍ പി.രാജേഷ്, പ്രിന്‍സിപ്പല്‍ എസ്.ഐ ഷേഖ് അബ്ദുല്‍ റസാഖ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷിജിത്ത്, മുഹമ്മദ് നിയാസ്, പോലിസ് ഡ്രൈവര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *