വേമ്പനാട്ട് കായലിൽ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

Share

കോട്ടയം: വേമ്പനാട്ടു കായലിൽ ചാടിയരണ്ടു യുവതികളുടെ മൃതദേഹം കണ്ടെത്തി. പൂച്ചാക്കൽ ഭാഗത്തു കായലോരത്ത് ഇന്നു രാവിലെ എട്ടിന് കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹവും പെരുന്പളം ഭാഗത്തു രാവിലെ 10.15ന് രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ചെമ്പ് മുറിഞ്ഞപുഴ പാലത്തിൽനിന്ന് ശനിയാഴ്ച വൈകുന്നേരം ചാടിയ കൊല്ലം ചടയമംഗലം സ്വദേശിനി അമൃത(21)യുടേതാ ണ് ആദ്യം കണ്ടെത്തിയ മൃതദേ ഹമെന്ന് പോലീസ് സ്ഥിരികീരിച്ചു.

എന്നാൽ രണ്ടാമത് കണ്ടെത്തിയ മൃതദേഹം ‘ അഞ്ചൽ സ്വദേശിനി ആര്യ (21) യുടേതാണെന്ന് സംശ യമുണ്ടെങ്കിലും പോലീസ് ഈ റിപ്പോർട്ട് തയാറാക്കുംവരെ സ്ഥിരീകരിച്ചിട്ടില്ല.
ചെമ്പ് തറവട്ടം ഭാഗത്തു കായലിൽ ഒരു യുവതിയുടെ മൃതദേഹം ഇന്നു രാവിലെ 7.15 ഓടെ കായലിൽ പൊങ്ങിയതായി മൽസ്യബന്ധനം നടത്തി മടങ്ങിയ മൽസ്യ തൊഴിലാളി കണ്ടിരുന്നു.

വള്ളത്തിൽ തനിച്ചായിരുന്ന ഇയാൾ കരയ്ക്കെത്തി പ്രദേശവാസികളെ കൂട്ടി വള്ളത്തിൽ മൃതദേഹം കണ്ട ഭാഗത്ത് എത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല.
പിന്നീട് പൂച്ചാക്കൽ ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചെമ്പ്  തറവട്ടം മേക്കര ഭാഗത്ത് തെരച്ചിൽ ഉൗർജിതമാക്കി വരികയായിരുന്നു.

കൊല്ലം ജില്ലയിൽ ചടയമംഗലം, അഞ്ചൽ എന്നിവിടങ്ങളിൽ നിന്നു കാണാതായ യുവതികളുടെ ബന്ധുക്കളെ പോലിസ് കഴിഞ്ഞ ദിവസം വിവരം അറിയിച്ചതിനെ തുടർന്ന് മുറിഞ്ഞപുഴയിൽ എത്തി തങ്ങുകയായിരുന്നു.
പാലത്തിൽനിന്ന് ശനിയാഴ്ച വൈകുന്നേരം 7.45ഓടെ കണ്ടെത്തിയ ചെരുപ്പും തൂവാലയും ബന്ധുക്കൾ യുവതികളിൽ ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ശനിയാഴ്ച വൈകുന്നേരം രാത്രി 7.15 ഓടെ പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നും ഇവർ ചേർന്നു നിന്ന് മൊബെലിൽ ചിത്രമെടുത്തിരുന്നതായും മുറിഞ്ഞപുഴയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
മുറിഞ്ഞപുഴ പാലത്തിന്‍റെ വടക്കുഭാഗത്തുനിന്നു നടന്നുവന്ന രണ്ടു യുവതികൾ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നതു കണ്ടെന്ന് പുഴയോരത്തെ വീട്ടിലെ വിദ്യാർഥികൾ വീട്ടുകാരോടു പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്.

വൈക്കം എസ്എച്ച്ഒ എസ്.പ്രദീപ്, എസ്ഐ രാജേഷ്, ചടയമംഗലം, അഞ്ചൽ പോലിസ് സ്റ്റേഷനിൽ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥ ‘രുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.
14നാണ് പെണ്‍കുട്ടികളെ കാണാതായി എന്ന് കാണിച്ചു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *