വെൽഫെയർ പാർട്ടി ബന്ധം: സമസ്ത മുഖപത്രത്തിനെതിരെ സൈബർ അക്രമണം

Share

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടാനുള്ള മുസ്ലിംലീഗ്‌ നീക്കത്തെ വിമർശിച്ച സമസ്‌ത മുഖപത്രത്തിനെതിരെ ലീഗ്‌ അണികളുടെ സൈബർ ആക്രമണം. വെൽഫെയർ പാർടിയുമായുള്ള സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ കനത്ത തിരിച്ചടിയാകുമെന്ന സുപ്രഭാതം വാർത്തക്കെതിരെയാണ്‌ സൈബർ പോരാളികളുടെ തെറിവിളി.

തീവ്രവാദ കൂട്ടുകെട്ടിനെതിരെ അണികളിൽനിന്നടക്കം രൂക്ഷമായ എതിർപ്പാണ്‌ നേതൃത്വം നേരിടുന്നതെന്നും വാർത്തയിൽ പറയുന്നുവാർത്തയുടെ പേരിൽ സമസ്‌തയെ കടന്നാക്രമിക്കുകയാണ് ‌ലീഗ്‌ അണികൾ. കിണറ്റിലെ തവളകളെന്നും ഇത്തിൾകണ്ണികളെന്നും ആക്ഷേപിക്കുന്ന ട്രോളിൽ ലീഗിനില്ലാത്ത ബേജാറ്‌ സമസ്‌തക്കുവേണ്ടെന്നാണ്‌ മുന്നറിയിപ്പ്‌. ‘തലയിരിക്കുമ്പോൾ വാലാടേണ്ട’ എന്നാണ്‌ മറ്റൊരു പോസ്‌റ്റ്‌.

സുപ്രഭാതത്തിൽ കാശിനുവേണ്ടി മാമപ്പണിചെയ്‌ത്‌ ബിരുദംനേടിയ നരഭോജികളുണ്ടെന്നകാര്യം പൊതുജനത്തിന്‌ അറിയാമെന്നും പോസ്‌റ്റുണ്ട്‌. സുപ്രഭാതം ഓൺലൈൻ വാർത്തയിൽ ജമാഅത്തെ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്‌. ലീഗ്‌ തീരുമാനം ആത്മഹത്യാപരമാണെന്നാണ്‌ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *