Share
കൊച്ചി ..ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ്-വര്‍ഗീയ-അഴിമതി വിരുദ്ധ കക്ഷികളുമായി പ്രാദേശിക തലത്തില്‍ തെരഞ്ഞെടുപ്പിന് നീക്കുപോക്കുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. അത്തരം കക്ഷികളുമായി പ്രാദേശിക തലത്തില്‍ യുഡിഎഫ് ചര്‍ച്ച നടത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഹസന് മറുപടി പറഞ്ഞു.
അതേസമയം, വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഒഴിഞ്ഞുമാറി.