വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്കും

Share

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അന്വേഷണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീളുന്നു. കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം അനില്‍ കുമാര്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഐ.എന്‍.ടി.യു.സി കണ്‍വീനറുമായ ഉണ്ണി കൊലപാതകത്തിന് ശേഷം ഇരുവരെയും വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

ഒന്നാംഓണ ദിവസം രാത്രിയാണ് വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തിലും വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസ്‌സി.പി.എം രാഷ്ട്രീയ തര്‍ക്കമാണ് രണ്ട് ഡി.വൈ.എഫ്.ഐ പ്രവ!ത്തകരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍

Leave a Reply

Your email address will not be published. Required fields are marked *