വി.വി രാജേഷ്. പൂജപ്പുരയിൽ
എൻ.ഡി.എ സ്ഥാനാർത്ഥി

Share

തിരുവനന്തപുരം :ബി ജെ പി തിരുവനന്തപുരം   ജില്ലാ അദ്ധ്യക്ഷനായ വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ മത്സരരംഗത്തിറങ്ങും. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനാണ് പൂജപ്പുര വാർഡിൽ രാജേഷിൻ്റെ പേര് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാൻ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും കെ.സുരേന്ദ്രൻ പറഞ്ഞു.

കാലാകാലങ്ങളായി നഗരസഭ ഭരിച്ചവർ സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി തിരുവനന്തപുരത്തിൻ്റെ വികസനത്തിന് തുരങ്കം വെക്കുകയായിരുന്നെന്ന് വി.വി രാജേഷ് പറഞ്ഞു. തലസ്ഥാനത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എൻ.ഡി.എക്ക് വ്യക്തമായ പദ്ധതിയുണ്ട്.

കേന്ദ്രത്തിൻ്റെ സഹായത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. അന്താരാഷ്ട്ര വിമാനത്താവളത്തിന് പാരപണിയുന്നവർക്കാണോ വികസനം കൊണ്ടുവരാൻ കഴിയുന്നവർക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *