വിശപ്പ് രഹിത കേരളം: കുടുംബശ്രീ തുറന്നത് 772 ഹോട്ടലുകൾ

Share

കോഴിക്കോട്: സംസ്ഥാന സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ്‌ വെല്ലിവിളികൾക്കിടയിലും  ജനകീയ ഹോട്ടലുകളൊരുക്കി കുടുംബശ്രീ.

എട്ടുമാസത്തിൽ 772 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീ ആരംഭിച്ചത്.  ഫെബ്രുവരിയിലെ ബജറ്റിലാണ് 20 രൂപയ്‌ക്ക്‌ ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടൽ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്. ആ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ് കുടുംബശ്രീ.

ഇതുവരെ 5000ത്തോളം പേർക്ക് തൊഴിലും തുച്ഛവിലയിൽ ഗുണനിലവാരമുള്ള ഭക്ഷണവും നൽകാൻ കുടുംബശ്രീക്കായി. നിർധനർക്ക്‌ ഭക്ഷണം സൗജന്യമായി നൽകാനും സാധിച്ചു. ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പിക്കുന്ന ഭക്ഷണശാലകളുടെ ശൃംഖലയാണ് കുടുംബശ്രീ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *