വിവാഹത്തിന്​ കാർമികത്വം വനിതാ പൂജാരി; വൈറലായി ദിയ മിർസയുടെ വിവാഹ ചിത്രങ്ങൾ..

Share

ബോളിവുഡ്​ താരം ദിയ മിർസയും കാമുകൻ വൈഭവ്​ രേഖിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ്​ നടന്നത്​. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പ​െങ്കടുത്ത വിവാഹച്ചടങ്ങിന്​ മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.

ദിയ മിർസ തന്നെയാണ്​ അത്​ ചിത്ര സഹിതം പുറത്തുവിട്ടത്​. ഇരുവരുടെയും വിവാഹത്തിന്​ കാർമികത്വം വഹിച്ചത്​ ഒരു വനിതാ പൂജാരിയായിരുന്നു. ഷീല അത്ത എന്ന്​ പേരായ അവർക്ക്​ ദിയ നന്ദിയറിയിക്കുകയും ചെയ്​തു.

‘ഞങ്ങളുടെ വിവാഹ ചടങ്ങ്​ നടത്തിത്തന്നതിന്​ ഷീല അത്തയ്​ക്ക്​ നന്ദി. ഞങ്ങൾക്ക് ഒരുമിച്ച് ജനറേഷൻ ഇക്വാലിറ്റി ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.” -ഷീല അത്തയ്​ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്​ ദിയ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന്​ ശേഷമാണ്​ വൈഭവും ദിയയും തമ്മിൽ വിവാഹം കഴിക്കുന്നത്​. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. ചുവപ്പു നിറമുള്ള ബനാറസി സാരിയിൽ അതിസുന്ദരിയായാണ്​ ദിയ വേദിയിലെത്തിയത്​.

പരമ്പരാഗത ശൈലിയിലുള്ള സാരിക്കൊപ്പം ചുവന്ന നിറത്തിലുള്ള ദുപ്പട്ടയും താരം അണിഞ്ഞിരുന്നു. ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ അതിഥി റാവു ഹൈദരി വിവാച്ചടങ്ങിൽ പ​െങ്കടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *