വിവാഹം കഴിക്കാനാകില്ലെന്നു പറഞ്ഞു; യുവതിയുടെ കിടപ്പറ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പ്രതികാരം

Share

photo 78191080

ലഖ്നൗ: വിവാഹ അഭ്യർത്ഥന നിഷേധിച്ചതിനെത്തുടർന്ന് യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ബന്ധുക്കൾക്ക് അയച്ചുനൽകി യുവാവ്. എൻഎ യാദവ് എന്ന യുവാവാണ് പ്രതി. ഒരു പാർട്ടിക്കിടെ യുവതിയുടെ കാമുകന്റെ ഫോണിൽ നിന്നും പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പ്രതി യുവതിയുടെ ബന്ധുക്കൾക്ക് അയച്ചു നൽകിയത്. പ്രതിക്കെതിരെ പീഡനം, മാനനഷ്ടം, ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Also Read:

ഉത്തർപ്രദേശിലെ ഖോരഖ്പൂരിൽ നിന്നുള്ള 26 കാരിയായ ബാങ്ക് ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷമാണ് യുവതി യാദവിനെ പരിചയപ്പെടുന്നത്. യുവതിയും യാദവും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. അതിനാൽത്തന്നെ പരാതിക്കാരിയുടെ ബന്ധുക്കളെ പ്രതിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടേയും പൊതു സുഹൃത്തായ അഭിഭാഷകനുമായി യുവതി പ്രണയത്തിലാണ്.

കഴിഞ്ഞ ഒക്ടോബറിൽ യാദവ് വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിഷേധിച്ചു. മാർച്ചിൽ മാതാപിതാക്കളെ സന്ദർശിക്കാൻ പോയ യുവതിക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. മെയ് 19ന് യുവതിയെ വിളിച്ച യാദവ് യുവതിയും കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നു പറഞ്ഞു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ബന്ധുക്കൾക്ക് ചിത്രങ്ങളും വീഡിയോയും അയക്കുമെന്നായിരുന്നു ഭീഷണി.

Also Read:

എന്നാൽ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ യുവതിയുടെ ചിത്രങ്ങൾ യാദവ് ബന്ധുക്കൾക്ക് അയച്ചുനൽകി. തന്നെ മദ്യലഹരിയിൽ ആക്കിയ ശേഷം മെയ് 18ന് യാദവ് തന്റെ ഫോൺ ഉപയോഗിച്ചിരുന്നതായി കാമുകൻ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *