വിവാദങ്ങൾ അന്തി ചർച്ചയ്ക്കു വേണ്ടി.. കോടിയേരി

Share

കണ്ണൂർ: ബി.ജെ.പിയുടെ വളർച്ച പടവലങ്ങ പോലെ  താഴോട്ടാണെന്ന പരിഹാസവുമായി സി.പി.എം  കോടിയേരി ബാലകൃഷ്ണൻ.

ബി.ജെ.പി മുന്നേറുമെന്നൊക്കെ കെ.സുരേന്ദ്രൻ വെറുതെ പറയുന്നതാണ്.ബിജെപിക്ക് 2015ൽനിന്ന് യാതൊരു മുന്നേറ്റവുമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.സർക്കാരിനെതിരായ വിവാദങ്ങൾ ബോധപൂർവം അന്തിചർച്ചകൾക്കുവേണ്ടി ഉണ്ടാക്കുന്നതാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി കോടിയേരി  ചുണ്ടിക്കാട്ടി.

എൽഡിഎഫിന് അനുകൂലമായ മാറ്റം സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിബേസിക്ക് യുപി സ്കൂളിൽ വോട്ടു ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.13 ജില്ലകളിൽ എൽഡിഎഫിന് ഇത്തവണ മുൻതൂക്കം ലഭിക്കും. എൽഡിഎഫിന് അനുകൂലമായ മാറ്റം സംസ്ഥാനത്തുണ്ടാകും. എൽഡിഎഫ് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പുഫലമെന്നും കോടതിയേരി പറഞ്ഞു.

കോവിഡ് കാലത്തു പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ് ജനം വോട്ട് ചെയ്യുക?. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 ആക്കിയ സർക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സർക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ?. അതായിരിക്കും ഈ തെ ജനവിധിയെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കോണ്‍ഗ്രസ് നയത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിക്കുപോലും അംഗീകരിക്കാനായിട്ടില്ല. ഭാര്യ വിനോദിനിയും കോടിയേരിയൊടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *