വിമാന താവളത്തിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ

Share

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. ഡ്യൂട്ടിഫ്രീ ഷോപ്പിനകത്താണ് ഉപേക്ഷിച്ച നിലയില്‍ 750 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും വന്ന ഐ.എക്‌സ് 1744 വിമാന യാത്രക്കാരനാകാം സ്വര്‍ണം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് ഗുളിക രൂപത്തിലുള്ള സ്വര്‍ണം ഡ്യൂട്ടിഫ്രീ ഷോപ്പ് ബാഗിലാണ് കസ്റ്റംസ് സംഘം കണ്ടെടുത്തത്. യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *