വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Share

പാലക്കാട്: കേരളത്തിലെ  114 വിനോദസഞ്ചാര കേന്ദ്രം തുറന്നു പ്രവർത്തനമാരംഭിച്ചു.. കർശന നിയന്ത്രണങ്ങളോടെ ആഭ്യന്തര സഞ്ചാരികൾക്കാണ്‌ ഇപ്പോൾ പ്രവേശനം.

തിരുവനന്തപുരം ഏഴ്‌, കൊല്ലം 11, പത്തനംതിട്ട അഞ്ച്‌, ആലപ്പുഴ മൂന്ന്‌, കോട്ടയം അഞ്ച്‌, ഇടുക്കി 14, എറണാകുളം അഞ്ച്‌, തൃശൂർ 10, പാലക്കാട്‌ 11, മലപ്പുറം 12, കോഴിക്കോട്‌ രണ്ട്‌, വയനാട്‌ 11, കണ്ണൂർ 12, കാസർകോട്‌ ആറ്‌  കേന്ദ്രങ്ങളാണ്‌ തുറന്നത്‌. സുരക്ഷാ കാരണങ്ങളാൽ പൊന്മുടി തുറന്നിട്ടില്ല. രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ ആറുവരെ പ്രവർത്തിക്കും.

ഒരേസമയം നിശ്ചിത എണ്ണം സന്ദർശകരെമാത്രമേ അനുവദിക്കൂ. കേന്ദ്രത്തിന്റെ പ്രത്യേകതയും വിസ്‌തൃതിയും പരിഗണിച്ച്‌ ഇത്‌ 15 മുതൽ 500 വരെയായി പരിമിതപ്പെടുത്തി‌. സുരക്ഷാ ക്രമീകരണങ്ങളിലും ആരോഗ്യമാനദണ്ഡ പാലനത്തിലും ചുമതലയുള്ള കുടുംബശ്രീ, ലൈഫ്‌ ഗാർഡ്‌ വിഭാഗങ്ങളെ സഹായിക്കാൻ ആവശ്യമെങ്കിൽ ടൂറിസം പൊലീസിനെയും നിയോഗിക്കും‌. റിസോർട്ടുകളും ഹൗസ്‌ ബോട്ടുകളും പൂർണമായി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌‌. ബീച്ചുകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെട്ട 46 കേന്ദ്രം നവംബർ ഒന്നിന്‌ തുറക്കും‌. 

Leave a Reply

Your email address will not be published. Required fields are marked *