വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെ​യ്‌​തേ​ക്കു​മെ​ന്ന് സൂ​ച​ന

Share

മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിലാണ് അദ്ദേഹത്തിനെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ചോദ്യം ചെയ്യല്‍ ഇന്ന് തന്നെയുണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും എന്‍ഐഎയും ഇതേസംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *