വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിരാഗ് പാസ്വാൻ ആരാണ് ?

Share

ബിഹാറിലെ ലോക് ജനശക്തി പാർട്ടി (എൽജെപി) പ്രസിഡന്റും കേന്ദ്രമന്ത്രിയിരുന്ന രാം വിലാസ് പാസ്വാന്റെ മകനും പാർലമെന്റ് അംഗവുമാണ് ചിരാഗ് പാസ്വാൻ.

ബീഹാർ രാഷ്ട്രീയത്തിലെ പ്രമുഖനായ രാം വിലാസ് പാസ്വാൻ കഴിഞ്ഞയാഴ്ച അന്തരിച്ചത്തോടെ വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ചിരാഗിന്റെ നീക്കങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു. അച്ഛന്റെ പിന്തുണയില്ലാതെ ആദ്യമായി കളത്തിൽ ഇറങ്ങുന്ന ചിരാഗ് വ്യക്തിപരവും രാഷ്ട്രീയവുമായ ഈ വലിയ നഷ്ടത്തെ  എങ്ങനെ മറികടക്കും എന്നത് ആകാംഷ നിറക്കുന്നു.

ബീഹാറിലെ എൻ‌ഡി‌എ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഔദ്യോഗികമായി എൽ‌ജെ‌പി തീരുമാനിച്ചപ്പോൾ, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനോടുള്ള എതിർപ്പും ഇത്തവണത്തെ ഇലക്ഷനിൽ ചിരാഗിന്റെ പ്രാധാന്യം വർധിപ്പിച്ചു. എൽ‌ജെ‌പി 143 സീറ്റുകളിളാണ് ഇത്തവണ മത്സരിക്കുന്നത്‌, അതും ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെയും മിക്ക സീറ്റുകളിലെ സ്ഥാനാർത്ഥികൾ പോരിനിറങ്ങുന്നത്.

36 images

37 കാരനായ ചിരാഗ് പാസ്വാൻ 1982 ഒക്ടോബർ 31 ന് ബീഹാറിലെ ഖഗേറിയയിലാണ് ജനിച്ചത്. ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ ഡൽഹി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ജാൻഷി (ബി ടെക് – 2005) എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

2009ലെ ഹാജിപൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാം വിലാസ് പാസ്വാന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് ചിരാഗ്
രാഷ്ട്രീയരംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ ചിരാഗ് എൽജെപിയിൽ ചേർന്നു. ഗ്രാൻഡ് അലയൻസുമായിയുള്ള ഭിന്നത, 1989ന് ശേഷം അകന്നു നിന്ന  കേന്ദ്രമന്ത്രിസ്ഥാനം, 2013ൽ ആരംഭിച്ച ഹൃദ്രോഗം എന്നിവ രാം വിലാസ് പാസ്വാനെ ബാധിച്ചപ്പോൾ, എൻ‌ഡി‌എയിൽ ചേർന്ന് പിതാവിന്റെ രാഷ്ട്രീയം പുനർനിർമ്മിക്കുകയും 2014, 2019 തിരഞ്ഞെടുപ്പുകളിൽ ജാമുയി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി വിജയിക്കുകയും ചെയ്തുകൊണ്ടാണ് ചിരാഗ് തന്റെ രാഷ്ട്രീയജീവിതം നിലയുറപ്പിക്കുന്നത്.

2014ൽ എൽജെപിയും ബിജെപിയും തമ്മിൽ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചത്‌ ചിരാഗായിരുന്നു. 2009ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാത്ത എൽജെപി 2014 പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് സീറ്റുകളിൽ ആറെണ്ണവും നേടി ജയിച്ചപ്പോൾ ചിരാഗിന്റെ നേതൃത്വപാടവം ചർച്ചവിഷമായി.

37 images 1

തന്റെ രാഷ്ട്രീയപ്രവേശനസമയത്ത് മോശം നിലയിലായിരുന്ന എൽജെപിയെ ചുരുങ്ങിയ സമയത്തിനുള്ളിൽ പുനരുജ്ജീവിപ്പിച്ച ചിരാഗ്, 2019 നവംബർ 5 ന് എൽജെപിയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ബീഹാർ ഫസ്റ്റ് ബിഹാരി ഫസ്റ്റ്’ കാമ്പയിൻ ആരംഭിച്ച ചിരാഗ് പാസ്വാൻ അച്ഛന്റെ അഭാവത്തിൽ,  എൻഡിഎ പിന്തുണയില്ലാതെ, ജെഡിയുവിന്റെ കടുത്ത സമ്മർദ്ദത്തിൽ, എങ്ങനെ ബീഹാർ ഇലക്ഷനെ നേരിടും എന്നറിയാൻ ഏവരും കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *