ആലപ്പുഴ:നെൽ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച റോയൽറ്റി 3909 കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തി. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് പണം നിക്ഷേപിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ നൂറുദിന പരിപാടിയിലെ ഒരു വാഗ്ദാനം കൂടിയാണ് കർമപഥത്തിലെത്തിയത്.വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.
കർഷകർക്കുള്ള പ്രോത്സാഹനത്തിനൊപ്പം നെൽവയലുകളുടെ സംരക്ഷണംകൂടി ലക്ഷ്യമിട്ടാണ് സഹായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നെൽക്കൃഷി ചെയ്യുന്ന എല്ലാ ഭൂ ഉടമകളും റോയൽറ്റിക്ക് അർഹരാണ്.
പദ്ധതിക്കായി 400 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയർവർഗങ്ങൾ, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാലവിളകൾ കൃഷി ചെയ്യുന്നവർക്കും റോയൽറ്റി നൽകും.നെൽവയലുകൾ തരിശിട്ടിരിക്കുന്നവർ സ്വന്തമായോ ഏജൻസികൾ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ആനുകൂല്യം നൽകും.
www.aims.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കണം.