Share
കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ചെറുപുഴ സി.ഐക്കെതിരെ കടുത്ത നടപടി. വിനീഷ് കുമാറിനെ കെ.എ.പി നാലാം ബറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിന് അയച്ചു.
അടുത്ത ഉത്തരവുണ്ടാകുന്നതു വരെ പരിശീലനം തുടരും. ചെറുപുഴ സ്റ്റേഷന് പരിധിയിലെ പുതിയ പാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോട് ഇന്‍സ്പെക്ടര്‍ മോശം ഭാഷയില്‍ സംസാരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് ഡിവൈ.എസ്.പിയോട് അന്വേഷിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടത്.
ഇതിനു പുറമെ സ്പെഷ്യല്‍ ബ്രാഞ്ചും, ഇന്റലിജന്‍സും സംഭവം പരിശോധിച്ച് റിപോര്‍ട്ട് കൈമാറിയിരുന്നു.