Share
കോയമ്പത്തൂർ:പ്രശസ്ത വയലിൻ വിദ്വാൻ പ്രൊഫ. ടി എൻ കൃഷ്ണൻ(92) ചെന്നൈയിൽ അന്തരിച്ചു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച കലാകാരനാണ്. രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരി അവതരിപ്പിച്ചു.
1928 ൽ തൃപ്പൂണിത്തുറയിലാണ് ജനനം. മൂന്നാംവയസ്സുമുതൽ അച്ഛന്റെ കീഴിൽ വയലിൻ പഠിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, മുസിരി സുബ്രഹ്മണ്യയ്യർ, മധുരൈ മണി അയ്യർ തുടങ്ങിയ പ്രമുഖർക്കൊപ്പം വയലിൻ വായിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം തുടങ്ങിയവ നേടി. പരേതരായ എ നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനാണ്. ഭാര്യ: കമല. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ