വട്ടിയൂർക്കാവിന് ആവേശമായി ചാണ്ടി ഉമ്മൻ

Share

തിരുവനന്തപുരം: കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കേ വട്ടിയൂർക്കാവിലെ സാധാരണക്കാരെ ആവേശഭരിതരാക്കി ചാണ്ടി ഉമ്മൻ. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേയാണ് ചാണ്ടി ഉമ്മൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചത്.

 കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ച കമ്യൂണിസ്റ്റ് സർക്കാർ തിരുവനന്തപുരത്തെ വികസനം മുരടിപ്പിച്ചു. നഗരത്തിലെ മെട്രോ , വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങിയവ നീണ്ട കാലമായി കടലാസിലുറങ്ങുകയാണ്. കണ്ണൂർ എയർപോർട്ട് കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികൾ തങ്ങളുടേതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന എൽ ഡി എഫ് സർക്കാർ എന്ത് കൊണ്ട് ഈ പദ്ധതികൾ നടപ്പാക്കുന്നില്ലയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. കേരളത്തിലെ യുവാൾക്കു് ഒരു ജോലിക്ക് വേണ്ടി മുട്ടിലിഴയേണ്ടന്നു ഗതികേടാണ് ഈ സർക്കാർ ഉണ്ടാക്കിയിരിക്കുന്നത് അദ്ദേഹം കൂട്ടി ചേർത്തു. 

കേന്ദ്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രസംഗം. നരേന്ദ്ര മോഡി കര വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപെടുത്തി. യുവ ജനതക്ക് വേണ്ടി ഒരു പാട് സമരങ്ങൾക്ക്നേത്യത്വം കൊടുത്ത വീണാ എസ് നായർ മികച്ചൊരു ജനപ്രതിനിധിയായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ഡിവൈഎഫ്ഐയിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയ 10 പേർക്ക് ചാണ്ടി ഉമ്മൻ അംഗത്വം നൽകി സ്വീകരിച്ചു.ചാണ്ടി ഉമ്മൻ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ എന്നീ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ് : വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ് നായർക്ക് വേണ്ടി ചാണ്ടി ഉമ്മൻ സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *