വടക്കൻ കേരളത്തിൽ തുലാവർഷം ഇക്കുറി തകർക്കും

Share

കണ്ണൂര്‍: അതിവർഷത്തിനു പുറമേ തുലാവർഷവും ഇക്കുറി  കേരളത്തിൽ പിടിമുറുക്കും വടക്കൻകേരളത്തിലാണ്ഇത്തവണ തുലാവര്‍ഷവും സാധാരണയില്‍ കൂടുതല്‍ ആകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രം റിപ്പോർട്ട് പറയുന്നു..

ഓഗസ്റ്റ് മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിദഗ്ദ്ധസംഘം കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം സാധാരണയില്‍ കൂടാന്‍ സാധ്യതയെന്ന് പ്രവചിക്കുന്നുണ്ട് വടക്കന്‍ കേരളത്തിലാവും സാധാരണയെക്കാള്‍ കൂടുതല്‍ തുലാവര്‍ഷമഴ ലഭിക്കാന്‍ സാധ്യതയുള്ളത്. ഒക്ടോബര്‍ മാസത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സാധാരണയെക്കാള്‍ കുറവ് മഴ പ്രവചിക്കുമ്പോള്‍ മധ്യ വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ കേരളം മൊത്തത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ സാധ്യത സൂചന നല്‍കുമ്പോള്‍ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ കുറവ് മഴ പ്രവചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *