വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം | Interesting And Unknown Facts About Crooked Forest in Poland

Share

[ad_1]

വളഞ്ഞു വളരുന്ന പൈന്‍മരങ്ങള്‍

വളഞ്ഞു വളരുന്ന പൈന്‍മരങ്ങള്‍

പ്രത്യേക രീതിയില്‍ വളഞ്ഞു വളരുന്ന പൈന്‍ മരങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെയുള്ള 400 പൈന്‍ മരങ്ങളും ഒരേ രീതിയില്‍ വളഞ്ഞു വളരുന്നതാണ് ഈ പ്രദേശത്തെ നിഗൂഢത. മരങ്ങളുടെ താഴെ ഭാഗം മാത്രം വളഞ്ഞ് പിന്നീട് മുകളിലോട്ട് വളരുന്ന പ്രത്യേക പാറ്റേണിലാണിതുള്ളത്. 22 നിരകളിലായാണ് 400 മരങ്ങള്‍ ഇവിടെയുള്ളത്.

ഉത്തരമില്ലാത്ത ചോദ്യം

ഉത്തരമില്ലാത്ത ചോദ്യം

90 ഡിഗ്രിയോളം വളഞ്ഞു വളരുന്ന പൈന്‍ മരങ്ങളും ഇവിടെയുണ്ട്. എന്നാല്‍ എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. പലപ്പോഴും പല വിചിത്ര വാദങ്ങളും കണ്ടെത്തലുകളും വന്നിരുന്നുവെങ്കിലും അതിനൊന്നിനും നിലനില്‍ക്കുവാനായി‌ട്ടില്ല. വടക്കു ദിശയിലേക്ക് വളഞ്ഞാണ് മരങ്ങള്‍ വളരുന്നത്. മൂന്നു മുതല്‍ ഒന്‍പത് അടിവരെ നീളത്തില്‍ പുറത്തേയ്ക്ക് വളഞ്ഞാണ് ഈ മരങ്ങള്‍ വളരുന്നത്. ഈ പ്രദേശത്തെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ഈ 400 മരങ്ങള്‍ മാത്രമാണ് ഈ രീതിയില്‍ വളരുന്നത്. ബാക്കിയുള്ള മരങ്ങള്‍ക്ക് , ഇവിടുത്തേയും ചുറ്റിലുമുള്ല കാട്ടിലെയും മരങ്ങള്‍ക്ക്, യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ല എന്നതാണ്.

1930 കളില്‍

1930 കളില്‍

1930കളിലാണ് ഈ പ്രദേശത്ത് പൈന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത് എന്നാണ് കരുതുന്നത്. അക്കാലത്ത് ഇവിടം ജര്‍മ്മനിയുടെ കീഴിലായിരുന്നു. ആദ്യത്തെ ഏഴു മുതല്‍ 10 വരെയുള്ള വര്‍ഷങ്ങളില്‍ മരം തീര്‍ത്തും സാധാരണ പോലെ തന്നെ വളര്‍ന്നിരിക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പിന്നീട് നടന്ന ഇടപെടലുകളാണ് ഇത്തരമൊരു വളവിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. മനുഷ്യ ഇടപെടലുകള്‍ തന്നെയാണോ അതോ പുറമേനിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

നിഗമനങ്ങളിങ്ങനെ

നിഗമനങ്ങളിങ്ങനെ

എന്തുകൊണ്ട് മരങ്ങള്‍ ഇങ്ങനെ വളഞ്ഞു കാണുന്ന എന്ന സംശയത്തിന് ഉത്തരം കണ്ടെത്തുവാനായി നിരവഝി പഠനങ്ങളും ഗവേഷണങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞനായ വില്യം റംഫ്രെ നടത്തിയ പഠനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്തുവാന്‍ സാധിച്ചി‌ട്ടില്ല. അന്തരീക്ഷത്തില്‍ നിന്നുള്ള സ്വാധീനമാകാം എന്ന നിഗമനമാണ് അവര്‍ സ്വീകരിച്ചത്.

വളര്‍ത്തിയെടുത്തതായിരിക്കാം

വളര്‍ത്തിയെടുത്തതായിരിക്കാം

മറ്റൊന്നുമല്ല, അക്കാലത്തെ കര്‍ഷകര്‍ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കു വേണ്ടി വളര്‍ത്തിയെടുത്തതായിരിക്കാം ഈ മരങ്ങള്‍ എന്നും വാദിക്കുന്നവരുണ്ട്. വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുവാനോ അല്ലെങ്കില്‍ കപ്പല്‍ പോലുള്ളവയ്ക്കോ ആയിരിക്കാം ഇതെന്നാണ് വാദം.

 രണ്ടാം ലോകമഹായുദ്ധത്തില്‍

രണ്ടാം ലോകമഹായുദ്ധത്തില്‍

കാലങ്ങളോളം ജര്‍മ്മനിയുടെ കീഴിലായിരുന്നു ഇവിടം. ആ സമയത്ത് സൈന്യം ഈ പ്രദേശത്തെ അക്രമിച്ചുവെന്നും നഗരത്തിന്റെ ചരിത്രവും രേഖകളുമെല്ലാം അന്ന് നഷ്ടമായി എന്നും പറയപ്പെടുന്നു. അതിനാല്‍ ഈ മരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ലത്രെ.

കൂടാതെ നാസികള്‍ വലിയ ടാങ്ക് ഈ മരങ്ങളുടെ തൈകള്‍ക്കു മുകളിലൂടെ കയറ്റിയെന്നും പിന്നീട് അതേ വളവുമായി അവ വളര്‍ന്നുവന്നുമെന്നുമാണ് മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ ഈ മരങ്ങള്‍ക്ക് മുകളിലൂടെ മാത്രം ഇങ്ങനെ കൊണ്ടുപോകുവാന്‍ സാധിക്കില്ലെന്നും അങ്ങനെയാണെങ്കില്‍ ചുറ്റിലിമുള്ള മറ്റു ചെടികള്‍ക്കും ഇങ്ങനെ സംഭവിക്കണമെന്നുമാണ് പറയുന്നത്.

ഗുരുത്വാകർഷണ ഏറ്റക്കുറച്ചിൽ

ഗുരുത്വാകർഷണ ഏറ്റക്കുറച്ചിൽ

മറ്റൊരു വിചിക്രമായ വാദമാണ് ഗുരുത്വാകർഷണ ഏറ്റക്കുറച്ചിൽ എന്നത് . ഭൂഗുരുത്വാകർഷണം കൂടുതലുള്ള സ്ഥലത്തു മരങ്ങൾ താഴേക്കു വലിക്കപ്പെടുന്നു എന്നാണ് വാദമെങ്കിലും മിക്കവരും ഇതിനെ തള്ളിയിട്ടുണ്ട്. എന്തുതന്നെയായാലും ഇന്നും ലോകത്തിന് കണ്ടെത്തുവാന്‍ സാധിക്കാത്ത ഒരു നിഗൂഢതയാണിത്.

2 1600146976അതിവിശുദ്ധമായ സാക്ഷ്യ പേടകം മുതല്‍ നാസികള്‍ തടാകത്തിലൊളിപ്പിച്ച നിധി വരെ…. ലോകം ഇന്നും തിരയുന്ന നിധികളുടെ ചരിത്രം!!

treasure 1600084426ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

chithragupthaswamytemple 1600068303നന്മയും തിന്മയും നോക്കി വിധി തീരുമാനിക്കുന്നതിവിടെ!!പ്രതിഷ്ഠ ചിത്രഗുപ്തന്‍

8krishnapurampalace 1600027534സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം

[ad_2]

Leave a Reply

Your email address will not be published. Required fields are marked *