ലോക മാധ്യമ പ്രവർത്തകൻ ഹരോൾഡ് ഇവാൻസ് അന്തരിച്ചു

Share

മുംബെ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഹരോൾഡ് ഇവാൻസ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തന ചരിത്രത്തിലെ വഴികാട്ടിയും ബ്രിട്ടീഷ് അമേരിക്കൻ ജേർണലിസ്റ്റുമാണ് അദ്ദേഹം. മാദ്ധ്യമ പ്രവർത്തകൻ, പുസ്തക പ്രസാധകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. റോയിറ്റേഴ്‌സിന്റെ എഡിറ്റർ പദവിയിലിരിക്കെയാണ് ഹരോൾഡ് ഇവാൻസ് അന്തരിച്ചത്.

സൺഡേ ടൈംസ്, ടൈംസ് ഓഫ് ലണ്ടൻ, റോയിറ്റേഴ്‌സ് എന്നിങ്ങനെ നിരവധി മാദ്ധ്യമ സ്ഥാപനങ്ങളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദ അമേരിക്കൻ സെഞ്ച്വറി, ദേ മെയ്ഡ് അമേരിക്ക തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഹരോൾഡ്.70 വർഷത്തോളം പത്രപ്രവർത്തന മേഖലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഹരോൾഡ് തന്റെ തലമുറയിലെ തന്നെ ഏറ്റവും പ്രശസതനായ മാദ്ധ്യമ പ്രവർത്തകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *