ലോകത്തെ കൊ വിഡ് മരണത്തിൽ അഞ്ചിലൊന്നും ഇന്ത്യയിൽ

Share

മുംബൈ: ലോകത്ത്‌  കോവിഡ്‌ ബാധിക്കുന്നവരിൽ മൂന്നിലൊന്നും ഇന്ത്യയിൽ. മരിക്കുന്നവരിൽ അഞ്ചിലൊന്നും ഇന്ത്യയിലാണ്‌. കഴിഞ്ഞ ദിവസം ലോകത്താകെ 3,08,206 പേർ‌ രോഗബാധിതരായി‌. 5568 പേർ മരിച്ചു. ഇന്ത്യയിൽ  24 മണിക്കൂറിൽ 96,424 പുതിയ രോഗികൾ, 1175 മരണം. യുഎസിൽ വ്യാഴാഴ്‌ച 46,295 കേസും 879 മരണവുമാണ്‌ സ്ഥിരീകരിച്ചത്‌. കേസുകളിൽ മൂന്നാമതുള്ള ബ്രസീലിൽ 35,757 രോഗികൾ, 857മരണം‌.

രാജ്യത്ത്‌ ആകെ രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. ആകെ മരണം 85,000ൽ ഏറെ. ആന്ധ്രയിൽ രോഗികൾ ആറുലക്ഷം കടന്നു. കർണാടകത്തിൽ അഞ്ചുലക്ഷത്തിലേറെ. 24 മണിക്കൂറില്‍ 87,472 രോഗമുക്തര്‍. ആകെ രോഗമുക്തർ 41.12 ലക്ഷം‌. മരണനിരക്ക്‌ 1.62 ശതമാനം‌.10.18 ലക്ഷം പേരാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. ചികിത്സയിലുള്ളവരിൽ 60 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്‌, കർണാടകം, യുപി എന്നീ സംസ്ഥാനങ്ങളിലാണ്‌. 24 മണിക്കൂറിൽ 10.07 ലക്ഷം പരിശോധനകൾ നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധന 6.15 കോടിയിലേറെയായി.

മഹാരാഷ്ട്രയിൽ 434 പൊലീസുകാർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. നാല്‌ പൊലീസുകാർകൂടി മരിച്ചു. ആകെ 20,801 പൊലീസുകാർ ഇതുവരെ രോഗബാധിതരായി. 212 പൊലീസുകാർ കോവിഡ്‌ ബാധിച്ച്‌ മരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *