ലൈഫിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ തടിയൂരുന്നു

Share

തൃശൂർ:ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിട്ടുള്ളത്. റെഡ് ക്രസന്‍റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തണമെന്ന് അഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2019 ജൂലൈയിലാണ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമാണത്തിന് സഹായം നൽകുന്നതിനായി സർക്കാരിന് വേണ്ടി ലൈഫ് മിഷൻ സിഇഒയും റെഡ്ക്രസന്‍റും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത്.

എന്നാൽ ഇതിന് പുറമെയുള്ള ഉപകരാറിൽറെഡ് ക്രസന്‍റിന് പകരം കേരളത്തിലെ യുഎഇ കോൺസൽ ജനറൽ ഒപ്പിട്ടുവെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് വേണ്ടി കോടികൾ കോഴ നൽകിയെന്ന വാർത്തകളും പുറത്തു വന്നത്. യു.ഡി.എഫ് ഇതു സംബന്ധിച്ച ആദ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വെളിപ്പെടുത്തിയ നാലേകാൽ കോടിയുടെ കോഴ മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തു. ലൈഫ് മിഷന്‍ പദ്ധതിയിലെ എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കാൻ ഉത്തരവ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *