ലൈഫിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചു: ചെന്നിത്തല

Share

തിരുവനന്തപുരം:ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്‍റെ പകർപ്പ് നൽകാൻ പോലും സർക്കാർ തയാറായില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജിവയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രമക്കേടുകളിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ല. അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സിബിഐക്ക് കൈമാറുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *