ന്യൂഡൽഹി:എസ്.എന്‍.സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. കേസ് നീട്ടിവയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
ലാവ്ലിന് കേസില്‍ അധിക രേഖകള്‍ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സി.ബി.ഐ സമയം നീട്ടി ചോദിച്ചത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സി.ബി.ഐ കേസ് നീട്ടുന്നത്. കോടതിയില്‍ ചില രേഖകള്‍ നല്കാന് സമയം വേണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്.
രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ഹര്‍ജിയുമായി വരുമ്പോള്‍ ശക്തമായ വാദങ്ങള്‍ സി.ബി.ഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യ ദിവസം ജസ്റ്റിസ് യു.യു ലളിത് പരാമര്‍ശിച്ചിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നല്‍കിയെങ്കിലും അതിനൊപ്പം രേഖകള്‍ നല്‍കിയിട്ടില്ല.
അതിന് സമയം വേണമെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്കിയ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്കിയ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്….