ലഹരിമരുന്ന് കേസിൽ റിയാ ചക്രവർത്തിക്ക് ജാമ്യം

Share

മുംബൈ: ലഹരി മരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വാദം കേള്‍ക്കല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത 10 ദിവസം റിയ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം.

രാജ്യം വിട്ടുപോകരുത്. മുംബൈ വിട്ടുപോകാന്‍ പോലീസ് അനുമതി വാങ്ങണം.  സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയിരിക്കെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു റിയയുടെ കുടുംബം. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *